Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur With

ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യ​വു​മാ​യി തൃ​ശൂ​ർ

കാ​ര്യ​വ​ട്ടം: മ​ത്സ​ര​ത്തി​ന്‍റെ പാ​തി​വ​ഴി​യി​ൽ കാ​ര്യ​വ​ട്ട​ത്ത് മ​ഴ പെ​യ്തി​റ​ങ്ങി​യ​തോ​ടെ ര​ണ്ടാ​മ​ത് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ തൃ​ശൂ​രി​ന്‍റെ വി​ജ​യ ല​ക്ഷ്യം ഒ​ൻ​പ​ത് ഓ​വ​റി​ൽ 83 റ​ണ്‍​സ് എ​ന്നു പു​തു​ക്കി നി​ശ്ച​യി​ച്ച പോ​രാ​ട്ട​ത്തി​ൽ തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​ന് നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ കൊ​ച്ചി ബ്ലൂ ​സ്റ്റാ​ർ​സി​നെ​തി​രേ നാ​ലു പ​ന്തു ബാ​ക്കി നി​ൽ​ക്കേ നാ​ലു വി​ക്ക​റ്റ് ജ​യം.

സ്്കോ​ർ: കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് 20 ഓ​വ​റി​ൽ ആ​റി​ന് 172
തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് 8.2 ഓ​വ​റി​ൽ ആ​റി​ന് 83 (വി​ജ​യ​ല​ക്ഷ്യം വി​ജെ​ഡി: ഒ​ൻ​പ​ത് ഓ​വ​റി​ൽ 83)കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​ൽ ഇ​ന്ന​ല​ത്തെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത കൊ​ച്ചി ബ്ലൂ​ടൈ​ഗേ​ഴ്സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ണ്‍​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ തൃ​ശൂ​ർ 5.2 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 48 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ഴ പെ​യ്ത​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ഴ പെ​യ്ത​തി​നു പി​ന്നാ​ലെ മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് മ​ഴ​നി​യ​മ​പ്ര​കാ​രം ഒ​ൻ​പ​ത് ഓ​വ​റി​ൽ 83 റ​ണ്‍​സ് എ​ന്ന് വി​ജ​യ​ല​ക്ഷ്യം പു​തു​ക്കി​യ​ത്.

ഇ​തോ​ടെ ടൈ​റ്റ​ൻ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 22 പ​ന്തി​ൽ 35 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ. എ​ന്നാ​ൽ ക​ളി പു​ന​രാ​രം​ഭി​ച്ച് ആ​ദ്യ ര​ണ്ട് പ​ന്തു​ക​ളി​ൽ ത​ന്നെ കെ.​ആ​ർ. രോ​ഹി​തും (35) എ.​കെ. അ​ർ​ജു​നും (പൂ​ജ്യം) മ​ട​ങ്ങി. തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ സ​ഞ്ജീ​വ് സ​തീ​ശ​നും (4) നി​ഖി​ൽ തോ​ട്ട​ത്തും (പൂ​ജ്യം) കൂ​ടി മ​ട​ങ്ങി​യ​തോ​ടെ ആ​റ് വി​ക്ക​റ്റി​ന് 56 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി ടൈ​റ്റ​ൻ​സ്.

നാ​ല് വി​ക്ക​റ്റു​ക​ൾ ബാ​ക്കി നി​ൽ​ക്കേ 14 പ​ന്തു​ക​ളി​ൽ നി​ന്ന് വേ​ണ്ട​ത് 27 റ​ണ്‍​സ്. ഈ ​ഘ​ട്ട​ത്തി​ൽ ക്രീ​സി​ലെ​ത്തി​യ മു​ഹ​മ്മ​ദ് ഇ​നാ​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് മ​ത്സ​രം ടൈ​റ്റ​ൻ​സി​ന് അ​നു​കൂ​ല​മാ​ക്കി​യ​ത്. ബേ​സി​ൽ ത​ന്പി എ​റി​ഞ്ഞ എ​ട്ടാം ഓ​വ​റി​ൽ തു​ട​രെ ര​ണ്ട് സി​ക്സും ഒ​രു ഫോ​റും നേ​ടി​യാ​ണ് ഇ​നാ​ൻ ക​ളി തൃ​ശൂ​രി​ന് അ​നു​കൂ​ല​മാ​ക്കി​യ​ത്. നാ​ല് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ടൈ​റ്റ​ൻ​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി. മൊ​ഹ​മ്മ​ദ് ഇ​നാ​നും (18), എം.എ​സ്. അ​ഖി​നും (16) പു​റ​ത്താ​കാ​തെ നി​ന്നു. കൊ​ച്ചി​ക്ക് വേ​ണ്ടി ബേ​സി​ൽ ത​ന്പി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

Latest News

Corehub Up